Saturday, January 24, 2009

നോവിന്‍റെ പാട്ട്

ആ  കവിത  നാലുവരി  കേട്ടപ്പോള്‍   ഞാനോര്‍ത്തു  അതൊരു  കാമുകന്റെ  സ്വരമാണെന്ന് ..........
കുറെ  ദിവസങ്ങള്‍ക്  ശേഷം  ........!
അത്  മുഴുവന്‍  കേട്ട  ഞാന്‍  തുളുമ്പുന്ന  മിഴികളോടെ  തരിച്ചിരുന്നുപോയി ............
നിങ്ങളിപ്പോള്‍  ഒര്കുന്നതെന്താണെന്നെനിക്കറിയാം , ഇത്രയ്ക്  കരയാന്മാത്രം  ഏതാണപ്പാ  ഒരു  കവിത ......... ആദ്യമേ  പറയട്ടെ  എന്‍റെ  മനസ്സ്  എന്റേത്  മാത്രമാണ് ...
അതിന്റെ  നോവും  മറ്റാരുടെതും  പോലെ  ആവില്ലാന്ന്  ഞാന്‍  കരുതുന്നു ...............
ആ  കവിതയുടെ  വരികള്‍  ഇങ്ങനെ  തുടങ്ങുന്നു ...
‘ ആര്‍ദ്രമീ  ധനുമാസ  രവുകളിലോന്നില്‍ ആതിര  വരുംപോകുമല്ലേ  സഖീ ........
ഞാനീ  ജനലഴി  പിടിച്ചൊട്ടു  നില്കട്ടെ  നീയെന്നരികത്തു  തന്നെനില്കൂ “..
ഇത്രയും  കേട്ടാല്‍  ആര്ക്കും  തോന്നുന്ന  സംശയമേ  എനിക്കും  തോന്നിയുള്ളൂ .
പിന്നെ  ഞാന്‍  ബാക്കി  കേട്ടു ............
ഇപ്പഴം കൂടൊരു   ചുമയ്ക്ടി ഇടറിവീഴാം ....വ്രണീതമാം കണ്ഡത്തിലിന്നുനോവിത്തിരി   കുറവുണ്ട്
/ ആതിര  വരുന്നേരമൊരുമിച്ചു  കൈകള്‍  കോര്‍ത്ത്‌  എതിരെല്കണം  നമുക്കിക്കുറി വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...............
ഈ  ലോകത്തെ  ഒരുപാടു  സ്നേഹിക്കുന്ന  ഒരാളുടെ  അവസാന  നാളുകളെ  ഞാന്‍  അവിടെ  കണ്ടു ... അതിലുപരി  ഞാനെന്റെ  അച്ഛനെ  അവിടെ  കാണുകയായിരുന്നു .......
അര്‍ബുദത്തിന്റെ  പിടിയിലമാരുമ്പോള്‍  സ്നേഹിച്ചതിനെയൊക്കെ  അടുത്ത്  കൂട്ടി  പിടിക്കാനുള്ള  ആ  വ്യഗ്രത , കടന്നു  പോകുന്ന  നിമിഷങ്ങള്‍  പോലും  കൈപിടിയിലുണ്ടാകുമോന്നറിയാതെ .........
ആശുപത്രിയുടെ  നിഗൂഡതയില്‍  അതുപോലെ  എത്രയോ  മുഖങ്ങള്‍ ........
അവയിലോരോന്നിലും  ഞാനെന്റെ  അച്ഛനെ  കാണുന്നു  ........
.എന്‍റെ  മനസ്സിന്റെ  നോവുപാട്ട്  ഞാനവര്‍ക്കു  സ്നേഹമായി പകര്ന്നു നല്‍കട്ടെ .

2 comments:

  1. ഇംഗ്ലീഷില്‍ മലയാളം എഴുതുന്നത് വായിച്ചെടുക്കാന്‍ സൊല്പം വിഷമമാണ് ...എന്നാലും പാര്‍വതി...വായിച്ചു തുടങ്ങിയപ്പോള്‍ പുതുമയിലേക്ക് പോകുന്ന പോലെ തോന്നി ...തപ്പി പിടിച്ചു മുഴുവനും അത്യാകാംക്ഷയോടെ വായിച്ചു തീര്‍ത്തു ...വേദനയുടെ കനലില്‍, രചനയുടെ ഒഴുക്കില്‍ , മനസ്സില്‍ രൂപം കൊണ്ട നല്ലൊരു അനുഭവകുറിപ്പ് .....എന്താ പറയുക....സുന്ദരം ...മുന്നോട്ടുള്ള പ്രയാണം തുടരുക..ഭാവുകങ്ങള്‍ ...

    ReplyDelete
  2. parvathi.. njanee kavitha schoolilo collegilo pdicchittullatha.. sharikkum karanjupokum... n.n kakkadineorkkumpol adyam ormavarunnathu e kavithayanu..

    ReplyDelete