Monday, December 21, 2009

നിമിഷത്തിന്റെ വില

ദിവസങ്ങള്‍ കടന്നുപോകുന്നത് ...എനിക്കുവേണ്ടിയല്ല എന്ന് തോന്നുന്നു....ഞാന്‍ ആഗ്രഹിക്കുന്നുല്ല അത്...(ഞാനും നിങ്ങളെ പോലെ തന്നെ പ്രയമാകാന്‍ കൊതിക്കുന്നില്ല). ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ....?ഒരു നിമിഷതെപോലും കളയാതവരെ...?ജീവിതത്തെ വല്ലാതെ കൊതിക്കുന്നവരെ...? അങ്ങനെയുമുണ്ട് കൂട്ടത്തില്‍....
എനിക്ക് വട്ടായീന്നു കൂവുന്ന ചില മുഖങ്ങള്‍ ഞാന്‍ കാണുന്നുണ്ട്...അതൊന്നുമല്ല ട്ടോ
ഞാന്‍ കണ്ടിട്ടുണ്ട്...അറിഞ്ഞിട്ടുണ്ട് അവരുടെ വികാരങ്ങള്‍..നഷ്ടപ്പെട്ടുപോയ ,പാഴാക്കിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍....
ജീവിതത്തില്‍ ഇനിയുമെന്തൊക്കെയോ ബാക്കിനിര്‍ത്തി കടന്നു പോകേണ്ടി വരുന്നവര്‍...
മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നു നാളുകള്‍ എന്നപെട്ടു എന്ന് വിധിയെഴുതപെട്ടവര്‍....
നഷ്ടപെടുന്ന ജീവിതത്തിന്റെ വില തിരിച്ചരിയുന്നവരാണ് അവര്‍...
നഷ്ടപെടുത്തിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍...
നാളെ ഞാനും നിങ്ങളും അവരിലൊരാലാവം...
ആവാതിരിക്കട്ടെ എന്ന് പ്രര്ധിക്കാന്‍ മാത്രം കഴിവുള്ളവര്‍....
ഇന്നിന്റെ വിലയെ തിരിച്ചറിയുമോ നമ്മള്‍...?
ഒപ്പം സ്നേഹത്തിന്റെ വിലയും....
ശ്രമിക്കാം ല്ലേ....
ഞാനും ....

Sunday, November 22, 2009

സ്വപ്‌നങ്ങള്‍ മഴയായി പെയ്യുന്നു....

നീണ്ടയാത്രകള്‍കൊടുവില്‍ ഞാന്‍ ഒറ്റപ്പെടലിന്റെ പിടിയിലമരുകയാണൊ?
എന്നോടൊപ്പം നടന്നവരൊക്കെ എവിടെ?
എന്നെ കൈപിടിച്ച് നടത്തിയവരോ?
ആരുമില്ലേ എന്നോടൊപ്പം....?
ഞാന്‍ ഇരുട്ടിലാണോ...അതോ വെളിച്ചത്തിലോ?
ഇനിയെന്റെ യാത്ര എങ്ങോട്ടാവാം ?
എന്റെ ലക്ഷ്യം ...അങ്ങനെ ഒന്നുണ്ടോ എനിക്ക്...?
ഞാന്‍ എന്തിന് വേണ്ടിയാണ് ജീവിച്ചത്?ഇപ്പോഴും ജീവിക്കുന്നത്?
എന്റെ മനസ്സുവിങ്ങുന്നുണ്ട്....അതുമാത്രം ഞാന്‍ അറിയുന്നുമുണ്ട്‌...
എനിക്ക് സങ്കടങ്ങളുണ്ടോ?  സന്തോഷമുണ്ടോ?
എനിക്കറിയില്ല...എങ്കിലും ഞാന്‍ ചിരിക്കാറുണ്ട്....കരയാറില്ല എന്നുപറഞ്ഞാല്‍ അത് നുണയുമാകും...
ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുകയാകും ഞാനെന്തേ എന്നെകുറിച്ചുമാത്രം പറയുന്നതെന്ന്...
എനിക്ക് എന്നെത്തന്നെ അറിയാന്‍ കഴിയുന്നില്ല....
എന്നെതിരിച്ചറിയാതെ ഞാന്‍ ചുറ്റും നോക്കിയാല്‍ കാണുന്നതൊക്കെ എന്നിലേക്ക്‌ കടന്നു വരുമോ?
അത് തിരിച്ചറിയാന്‍ എനിക്ക് കഴിയുമോ?
അതോണ്ട് ഞാന്‍ എന്നെ പറ്റി മാത്രം പറയാം.....
പതഞ്ഞുയരുന്ന നിലാവിന്റെ പറയാനറിയാത്ത സൌന്ദര്യത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എനിക്ക് തോന്നുന്നു.....ഞാനാരെയോ കാത്തിരിക്കുകയാണെന്ന്....
നിലാവും നിഴലുകളും ഇടകലര്ന്നികുമ്പോള്‍ എനിക്ക് തോന്നും അവരെന്നെ കളിയാക്കുകയാണെന്നു....
എന്റെ കാത്തിരിപ്പിനെ പറ്റി ഒര്കുമ്പോഴും എന്റെ മനസ്സു തുടികൊട്ടും...
അപ്പോള്‍...അപ്പോള്‍...എന്റെ മനസ്സിന്റെ സ്വപ്നം കാണാനുള്ള കഴിവ് കൈമോശം വന്നിട്ടില്ലായെന്നൊ?
അതെ ആ സത്യത്തെ ഞാനറിയുന്നു..... സ്വപ്നവും സത്യവും തമ്മിലുള്ള അന്തരം....എന്തിന് ഞാന്‍ അതിനെ പറ്റി ഗവേഷണം നടത്തണം .....
ഞാന്‍ അവനെ പറ്റിയാണ് സ്വപ്‌നങ്ങള്‍ കാണുന്നത്....
ആരെ എന്ന നിങ്ങളുടെ മുഖത്തെ ചോദ്യം എനിക്ക് വായിച്ചെടുക്കാം...
അവന്‍.................
ഞാന്‍ അവനെ സ്നേഹിക്കുന്നു....എന്നെപോലെതന്നെ....
അവനോരുമുഖമില്ല...രൂപവുമില്ല....
അവനെങ്ങനെയുമാവാം....
പലപ്പോഴും അവന് പലരൂപമാണ് പല ഭാവമാണ്?
എനിക്കറിയാം അവനെന്നെ അറിയുന്നു...
എന്റെ നോവുകളും നൊമ്പരങ്ങളും അവന്റെതുമാണ് ...
എന്റെ സന്തോഷവും ചിരിയും അവന്റെതാണ്...
എന്റെ സങ്കടവും കണ്ണീരും അവന്റെതാണ്...
എന്റെ എല്ലാവികാരങ്ങളും അവനുമാത്രം അവകാശപ്പെട്ടതാണ്.....
എന്നിട്ടും അവനെവിടെയെന്നു എനിക്കറിയില്ല.....
ഒരുപക്ഷെ എനിക്കായി അവനീ ഭൂമിയില്‍ പിറന്നിരിക്കില്ല....
എപ്പോഴും എന്നോടൊത്തിരിക്കാന്‍ അദൃശ്യനായി എന്റെചുറ്റുമുണ്ടാവാം....
ഒരു കാറ്റായി... ഒരു മഴയായി...ഒരുമഞ്ഞുകണമായി....
ഒര്പൂവായി.....പാടും കുയിലായി...എന്റെ നേര്‍ത്ത അസ്വാരസ്യങ്ങളായി....
എന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും  അവനുണ്ടാകാം....
എന്നിട്ടും...എന്നിട്ടും...ഞാന്‍ അറിയുന്നില്ലല്ലോ....
എന്റെ തൊടിയിലെ മഞ്ഞചെമ്പകത്തിന്റെ സുഗന്ധമാണവന്.......
എന്റെ ഉറുമാമ്പഴത്തിന്റെ  പൂവിന്റെ നിറമാണ് അവന്റെ ചുണ്ടുകള്‍ക്ക്....
ഇനിയോ?...എനിക്കറിയില്ല.....
അവന്റെ ചിരി എന്റെ വസന്തമാണ്....
അവന്റെ സങ്കടം എനിക്ക് എന്റെ മരണമാണ്....
അവന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളാണ്....
പാറിവീണ മഴത്തുള്ളികള്‍ എന്റെ ഓര്‍മ്മയുടെ ഒഴുക്കുമുറിക്കുന്നു...
അതവനാകാം.....
എന്റെ ഭ്രാന്തമായ ചിന്തകള്‍ക്ക് വിരാമമിടാന്‍ അവനെന്നിലേക്ക് പാറി വന്നതാവാം...
അതോ, പറഞ്ഞു പറഞ്ഞു ഞാനവനെ മറക്കുമെന്ന തോന്നലാകുമോ?
എന്റെ കണ്ണുകളില്‍ അവനോടുള്ള സ്നേഹമാണ് നിങ്ങള്‍ കാണുന്നത്...
എന്നില്‍നിന്നുയരുന്ന നേര്‍ത്ത മൂളലുകള്‍ പോലും അവനുള്ള എന്റെ സംഗീതമാണ്...
ഇല്ല....കൂടുതല്‍ പറയാതിരിക്കാന്‍ ചീറിയടിച്ചു അവനെന്നെ നനക്കുന്നു....
ഞാനും അവനോടൊപ്പം കൂടട്ടെ....
ഇപ്പോള്‍ ഒരു മഴയായ് .........പിന്നെ.............

Monday, November 16, 2009

ഞാനും കുഞ്ഞായിരുന്നു

ഞാന്‍ ഒര്കുകയായിരുന്നു , ഞാനെന്തേ ഇങ്ങനെയായത്‌ ? എനിക്ക് മറ്റെന്തൊക്കെയോ ആകാമായിരുന്നില്ലേ? സരിയല്ലേ ഞാന്‍ ചോദിച്ചത്‌? എന്നിട്ടും ഞാന്‍ ഇങ്ങനെയേ ആയുള്ളൂ . ഞാന്‍ എപ്പോഴം കൂടുതല്‍ ചിന്തിക്കുന്നത് എന്നെകുരിച്ചുതന്നെയാണ്. അതെന്തുകൊണ്ടാനെന്നുല്ലതിന്റെ ഉത്തരം എന്റെ കയ്യിലുണ്ട്...ഞാനെന്നെയാണ് ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്നത്..മറ്റാരൊക്കെയോ ആണ് അതിനര്‍ഹ്ര്‍ എന്ന് ഞാന്‍ പുറമെ കാനിക്കാരുന്ടെങ്ങിലും. ഞാനും ഒരിക്കല്‍ ചെറിയ കുഞ്ഞായിരുന്നു എന്നത് എനിക്ക് പലപ്പോഴും അത്ഭുതമാണ്...അതെങ്ങനെ എന്ന ഒരു ഭാവം. എന്നാലും എന്റെ ഓര്‍മയിലുള്ള എന്റെ കുട്ടിക്കാലം എനിക്കൊത്തിരി ഇഷ്ടവുമായിരുന്നു. വയലും പുഴയും അമ്പലവും ആല്‍ത്തറയും ചെമ്പകപൂക്കളും ....നിറയെ മണമുള്ള കുട്ടിക്കാലം . സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുട്ടിക്കാലം....ആരോടും പിണക്കമോ വഴക്കോ കുസുമ്പോ ഒന്നുമില്ലാത്ത ഒരുകാലം . അതുമുഴുവനും സന്തോഷത്തോടെ അനുഭവിച്ചത് ഞാന്‍ ആയിരുന്നു എന്നത്തോര്‍കുമ്പോള്‍ എനിക്ക് എന്നോടുതന്നെ അസൂയതോന്നുന്നു. നിങ്ങള്‍ക്കോ നിങ്ങള്കുതോന്നുന്നുടോ ....

Friday, April 3, 2009

ഞാന്‍ മലയിറങ്ങുകയാണ്

നീര്‍കണങ്ങള്‍ മൂടിയ കണ്ണുകള്‍ തുടച്ചു ഞാന്‍ വീണ്ടും നോക്കി... വളഞ്ഞു പുളഞ്ഞ പാത, അരികിലെ മനോഹാരിയായ ഹരിത ഭംഗി... ഒക്കെ എനിക്കന്യമാവുകയാണോ? അതെ ഉള്ളിലൊതുക്കി
ഞാന്‍ പോരുകയാണ്.

Tuesday, January 27, 2009

നിറങ്ങളില്ലാത്ത ലോകം

ഞാന്‍ ആദ്യമായാണ് അങ്ങനെ ഒരാളെ കാണുന്നത് , അവന്‍ മെലിഞ്ഞിട്ടായിരുന്നു. ഇറുകിയ ഒരു ജീന്‍സും ഷര്‍ട്ടും ആയിരുന്നു അവന്റെ വേഷം. ഓമനത്തം തോന്നുന്ന മുഖം , "ഇവിടെ നിന്നെ ഡോക്ടര്‍ നോക്കില്ല നീ വേറെ ആശുപത്രിയില്‍ പോകണം " ആരുടെയോ സബ്ദം കേട്ട് നോക്കിയ എന്‍റെ നേര്‍ക്ക് അവന്‍ നടന്നു വന്നു. നിഷ്കളങ്കത തുളുമ്പുന്ന അവന്‍റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അവന്‍റെ നിസ്സഹായതയില്‍ എന്‍റെ മനസ്സു നൊന്തു. അതരിഞ്ഞോ എന്തോ, പിന്നെ അവന്‍ എന്നോടായി സംസാരം , "എനിക്ക് bieeding ആണ് ഡോക്ടറെ കാണണം . വളരെ ലോലമായ സബ്ദം .......... ഞാനൊന്നു അന്തിച്ചു, കാണാവുന്ന ഇടങ്ങളിലോന്നും ഞാന്‍ രക്തം കണ്ടില്ല, പിന്നെ ഈ കുട്ടി എന്താ പറയുന്നതു? അത് ഞാനവനോട് ചോദിച്ചില്ല, പകരം എന്‍റെ വായീന്ന് വന്ന ചോദ്യം നിന്റെ പേരെന്താനെന്നയിരുന്നു? ഉടനെ മറുപടി വന്നു: റീന ............ ഞാന്‍ മാത്രമല്ല ഞെട്ടിയതെന്നു ഞാനറിഞ്ഞു. ഡോക്ടര്‍ പ്രസവമുറിയില്‍ തിരക്കിലായിരുന്നു. കിട്ടിയ സമയത്തു ഞാന്‍ അവളായി മാറിയ അവളോട്‌ അവളെ പറ്റി ചോദിച്ചു . നഗരത്തില്‍ ഓട്ടോ ഓടിക്കുകയനെന്നും വീട്ടുകാരോട് തെറ്റിപ്പിരിഞ്ഞു ഒരു കുടുംബത്തോടൊപ്പം നഗരത്തില്‍ തന്നെ താമസവുമെന്നു പറഞ്ഞു. കല്യാണം കഴിഞ്ഞിരുന്നെന്നും ഭര്‍ത്താവിന്‍റെ സല്യം സഹിക്കാതെ ഒഴുവാക്കിയെന്നും പറഞ്ഞു. പിന്നെ ഡോക്ടര്‍ വന്നപ്പോള്‍ കഥയൊക്കെ മാറി. ........................... ഒരിക്കലും ആമുഖതുനോക്കിചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞു അവള്‍ വിസപ്പടക്കാന്‍ വേണ്ടിയനവള്‍ സരീരം വില്കുന്നതെന്ന് .............എനിക്കത് ഒട്ടും ദഹിച്ചില്ല, ഒരുപക്ഷെ എന്‍റെ ജീവിത സാഹചര്യമാവാം എന്നെ കൊണ്ടു അങ്ങനെ ചിന്തിപ്പിച്ചത്. കൂടുതല്‍ ചികില്‍സകള്‍ വേണ്ടതിനാല്‍ അവളെ മെഡിക്കല്‍ കോളേജ് ലേക്ക് വിട്ടു. അപ്പോഴും ആ കണ്ണുകളില്‍ ഞാന്‍ പ്രകടമായ ഒരു ഭാവമാറ്റവും കണ്ടില്ല........... അവളുടെ മനസ്സില്‍ ഈ ലോകത്തിനു ഒരു നിറവും ഇല്ലായിരുന്നു എന്നുതോന്നി. ഞാനാദ്യമായാണ് ഒരാളെ ഈ നിലയില്‍ കാണുന്നത്.. ഇതുപോലെ എത്ര എത്ര റീനമാരുണ്ടാകാം എന്‍ന എന്‍റെ മനോഗതം മറ്റാരോ സബ്ദമായി പുറത്തേക്ക് വിട്ടു.......... വര്‍ണങ്ങളില്ലാത്ത ലോകത്തിരുന്നു മറ്റുള്ളവര്‍ക്ക് വര്നങ്ങലുണ്ടാക്കി കൊടുക്കുന്നവര്‍...............

Saturday, January 24, 2009

നോവിന്‍റെ പാട്ട്

ആ  കവിത  നാലുവരി  കേട്ടപ്പോള്‍   ഞാനോര്‍ത്തു  അതൊരു  കാമുകന്റെ  സ്വരമാണെന്ന് ..........
കുറെ  ദിവസങ്ങള്‍ക്  ശേഷം  ........!
അത്  മുഴുവന്‍  കേട്ട  ഞാന്‍  തുളുമ്പുന്ന  മിഴികളോടെ  തരിച്ചിരുന്നുപോയി ............
നിങ്ങളിപ്പോള്‍  ഒര്കുന്നതെന്താണെന്നെനിക്കറിയാം , ഇത്രയ്ക്  കരയാന്മാത്രം  ഏതാണപ്പാ  ഒരു  കവിത ......... ആദ്യമേ  പറയട്ടെ  എന്‍റെ  മനസ്സ്  എന്റേത്  മാത്രമാണ് ...
അതിന്റെ  നോവും  മറ്റാരുടെതും  പോലെ  ആവില്ലാന്ന്  ഞാന്‍  കരുതുന്നു ...............
ആ  കവിതയുടെ  വരികള്‍  ഇങ്ങനെ  തുടങ്ങുന്നു ...
‘ ആര്‍ദ്രമീ  ധനുമാസ  രവുകളിലോന്നില്‍ ആതിര  വരുംപോകുമല്ലേ  സഖീ ........
ഞാനീ  ജനലഴി  പിടിച്ചൊട്ടു  നില്കട്ടെ  നീയെന്നരികത്തു  തന്നെനില്കൂ “..
ഇത്രയും  കേട്ടാല്‍  ആര്ക്കും  തോന്നുന്ന  സംശയമേ  എനിക്കും  തോന്നിയുള്ളൂ .
പിന്നെ  ഞാന്‍  ബാക്കി  കേട്ടു ............
ഇപ്പഴം കൂടൊരു   ചുമയ്ക്ടി ഇടറിവീഴാം ....വ്രണീതമാം കണ്ഡത്തിലിന്നുനോവിത്തിരി   കുറവുണ്ട്
/ ആതിര  വരുന്നേരമൊരുമിച്ചു  കൈകള്‍  കോര്‍ത്ത്‌  എതിരെല്കണം  നമുക്കിക്കുറി വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...............
ഈ  ലോകത്തെ  ഒരുപാടു  സ്നേഹിക്കുന്ന  ഒരാളുടെ  അവസാന  നാളുകളെ  ഞാന്‍  അവിടെ  കണ്ടു ... അതിലുപരി  ഞാനെന്റെ  അച്ഛനെ  അവിടെ  കാണുകയായിരുന്നു .......
അര്‍ബുദത്തിന്റെ  പിടിയിലമാരുമ്പോള്‍  സ്നേഹിച്ചതിനെയൊക്കെ  അടുത്ത്  കൂട്ടി  പിടിക്കാനുള്ള  ആ  വ്യഗ്രത , കടന്നു  പോകുന്ന  നിമിഷങ്ങള്‍  പോലും  കൈപിടിയിലുണ്ടാകുമോന്നറിയാതെ .........
ആശുപത്രിയുടെ  നിഗൂഡതയില്‍  അതുപോലെ  എത്രയോ  മുഖങ്ങള്‍ ........
അവയിലോരോന്നിലും  ഞാനെന്റെ  അച്ഛനെ  കാണുന്നു  ........
.എന്‍റെ  മനസ്സിന്റെ  നോവുപാട്ട്  ഞാനവര്‍ക്കു  സ്നേഹമായി പകര്ന്നു നല്‍കട്ടെ .