Monday, April 5, 2010

എന്റെ ഇന്ദു

എന്റെ വിരലുകള്‍ വിറയ്ക്കുകയായിരുന്നു.......
അവളെ പിരിയുന്നതിന്റെ നൊമ്പരം  മനസ്സിനെ വല്ലാതെ കരയിച്ചുകൊണ്ടിരുന്നു...
ഒരോ അക്ഷരങ്ങള്‍ ടൈപ് ചെയ്യുമ്പോഴും എന്റെ വിരലുകള്‍ മുറിഞ്ഞിട്ടെന്നപോലെ എന്റെ കണ്ണുകള്‍ നിറഞ്ഞുകൊണ്ടേ ഇരുന്നു.............
കണ്ണീരില്‍ മുങ്ങി അക്ഷരങ്ങള്‍ കാണാതായപ്പോള്‍ ഞാന്‍ ചിരിച്ചു....

അവളുമായി ചാറ്റ് ചെയ്യുമ്പോള്‍ എന്നും എനിക്കു ഞാന്‍ ഒരു കുട്ടിയായതുപോലെ തോന്നുമായിരുന്നു....
                                           എന്റെ ഇന്ദു.......അവള്‍ എനിക്കാരെന്നു .....എനിക്കുതന്നെ അല്‍ഭുതമാണു...
അവളെന്റെ കളിക്കൂട്ടുകാരിയാണു...എന്റെ കുഞ്ഞനുജത്തിയാണു....എന്റെ ചേച്ചിയാണ്....അമ്മയാണ്...ചിലപ്പൊ അമ്മായിയമ്മയും....
ഇത്ര നിഷ്കളങ്കമായി ചിന്തിക്കാനും പെരുമാറാനും  കഴിയുന്ന ഒരാള്‍ ...ഞാന്‍ അദ്യമായാണ് ഇങ്ങനൊരാളെ കാണുന്നതു....എനിക്കു വാക്കുകള്‍ പോരാ അവളെപറ്റിപറയാന്‍....
പക്ഷെ ഇപ്പൊ.....അവളെനിക്കു സങ്കടം തരുന്നു.....
അവള്‍ എന്നില്‍ നിന്നും പിരിഞ്ഞുപോകുന്നതു എനിക്കു സങ്കടമാണ്...
വേര്‍പാട് കുറഞ്ഞനാളേക്കാണെങ്കിലും അതെനിക്കു ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി തോന്നുന്നു....
ഒരു വലിയ നാളത്തെ വേര്‍പാട് ....അതുണ്ടാക്കുന്ന നീറ്റലാണെന്റെ മനസ്സില്‍....
എന്റെ കൊചുനൊമ്പരങ്ങളില്‍ ഓടിച്ചെന്നു തലചായ്കാന്‍ ഒരു മടിത്തട്ട്...എന്റെ കുശുമ്പത്തരങ്ങളില്‍ എന്നോടൊപ്പം കുശുംബുകുത്താന്‍...എന്റെ പൊട്ടിച്ചിരികളില്‍ കൂടാന്‍ ഒക്കെ ഒരാള്‍
പുറത്തും അകത്തും ഉഷ്ണം.....എന്റെ മനസ്സിന്റ നീറ്റലകറ്റാന്‍ ഒരു മഴതുള്ളികുത്തി....
പുറത്തെ ഇരുട്ടിലേക്കു ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി...
എന്റെ നോവറിഞ്ഞപോലെ മഴ ചാറി നോക്കി....
എന്റെ മനസ്സുപോലെ ആര്‍ത്തുപെയ്തു.....ഒപ്പം എന്റെ മിഴികളും .....
നാളെ അവള്‍ പുറപ്പെടുകയാണ്....എന്റെ സ്നേഹതീരത്തു എന്നെ തനിച്ചാക്കി....
എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ....ഞാന്‍ ഇവിടെ കാത്തിരിക്കും....നീവരുന്നതും നോക്കി...ഈ കത്തുന്ന സൂര്യന്റെ കനല്‍ചൂടില്‍ വെന്തുനീറി....അതിലുമധികം നീറ്റലോടെ...ഒരു കുളിരുന്ന മഴക്കാലവുമായി നീ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഈ പടിപ്പുരയില്‍ ഞാന്‍ ഉണ്ടാകും ...സ്നേഹത്താല്‍ നിറഞ്ഞ മിഴികളുമായി........

5 comments:

  1. അവളെന്റെ ജീവന്റെ ഒരു ഭാഗമാണ്...
    ഒരു എറ്റവും നല്ല കൂട്ട്കാരി...
    ജീവിതത്തില്‍ കിട്ടാവുന്നതില്‍വച്ചും ഏറ്റവും വല്യ സൌഭാഗ്യം....

    ReplyDelete
  2. ന്‍റെ ബിന്ദുച്ചി...ചക്കരമുത്തം..ന്‍റെ സ്നേഹം ..എന്നും കൂടെ കാണും...ന്‍റെ ബിന്ദുച്ചിയാ...ട്ടോ..ബിന്ദുച്ചി പറഞ്ഞ പോലെ എല്ലാം എന്നും .....നിന്‍റെ ഇന്ദു ഉണ്ടാവും...

    ReplyDelete
  3. ഒരു സുഹൃത്ത്‌ വഴിയാണ് താങ്കളുടെ ബ്ലോഗില്‍ എത്തിയത്...എല്ലാ ഭാവുകങ്ങളും.....എന്റെ ബ്ലോഗും വായിക്കൂ.... താങ്കളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാന്‍വസിലാണ് ആ ബ്ലോഗ്‌...... എങ്കിലും കമന്റൂ

    ReplyDelete
  4. എന്റെ നോവറിഞ്ഞപോലെ മഴ ചാറി നോക്കി..
    എന്റെ മനസു പോലെആര്‍ത്തു പെയ്തു..ഒപ്പം എന്റെ മിഴികളും '' - വിങ്ങുന്ന ഒരു ആത്മാര്‍ഥ കൂട്ടുകാരിയുടെ വിതുമ്പല്‍ ഇ വരികളില്‍ നുരഞ്ഞു പൊന്തുന്നു..അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ? എഴുതിയെഴുതി കുതിക്യ ഒരു അശ്വത്തെപോലെ കൂട്ടുകാരി....
    Sona G

    ReplyDelete
  5. ഒരു കുളിരുന്ന മഴക്കാലവുമായി നീ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഈ പടിപ്പുരയില്‍ ഞാന്‍ ഉണ്ടാകും ...സ്നേഹത്താല്‍ നിറഞ്ഞ മിഴികളുമായി......

    ഭാവസാന്ദ്രമായ വരികൾ.. ഒത്തിരി നൊസ്റ്റാൾജിയ കലർത്തിയെഴുതിരിക്കുന്നു.. അഭിനന്ദനങ്ങൾ

    ReplyDelete