Wednesday, January 13, 2010

വിഭ്രാന്തികള്‍...

സ്നേഹം വേദനയാണോ?
വിങ്ങുന്ന, കുത്തിക്കീറുന്ന  വേദന
അങ്ങനെയൊരു സ്നേഹത്തിനു വേണ്ടിയോ മനുഷ്യന്‍ പരക്കം പായുന്നത്?
പരിമിതികള്‍ കല്പിക്കപ്പെടുന്ന മനുഷ്യന് സ്നേഹത്തിനും ഉണ്ടോ പരിമിതികള്‍...?
ഇല്ല ....എന്‍റെ മനസ്സില്‍ സ്നേഹത്തിനു പരിമിതികളില്ല....
അല്ല എല്ലാവരും എന്നെപോലെ തന്നെയാവാം ..
സാഹചര്യങ്ങള്‍ മനുഷ്യനെ ഓരോരൂപങ്ങളിലേക്ക് എത്തിക്കുന്നതാകാം...
സാഹചര്യങ്ങളെ പോലും പലപ്പോഴും ആര്‍കും ഉള്കൊളളാനാവില്ല...
പിന്നെയുമുണ്ട്‌....
എന്‍റെ മനസ്സിലെ കളങ്കമില്ലായ്മ പലപ്പോഴും എനിക്കുമാത്രമേ മനസ്സിലാകു...
അതുപോലെ തിരിച്ചും....
ഇതറിയുന്നവര്‍ പോലും ആവലാതി പറയും...എന്നിട്ടും എന്നെ തിരിച്ചരിയുന്നില്ലല്ലോന്നു ....
ആര്‍കും ആരെയും അറിയാന്‍ കഴിയുന്നില്ല...
എന്തെ അങ്ങനേ....?
എന്‍റെ നെഞ്ച് വിങ്ങുന്നപോലെ....
ഇതും സ്നേഹത്തില്‍ നിന്നാകുമോ....?
ആയിരിക്കാം .... ലോകത്തിന്റെ അടിസ്ഥാനം പോലും അതിലല്ലേ...?
എനിക്കും എല്ലാവരെയും നല്ലപോലെ സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍ ..
എന്നെപോലെ തന്നെ അവരെയും കാണാന്‍ കഴിഞ്ഞെങ്കില്‍...
വെറുതെ.....ഒക്കെ വെറും തോന്നലുകളാണ്....
ഒരിക്കലും പാലിക്കപ്പെടാന്‍ ഇടയില്ലാത്ത വെറും തോന്നലുകള്‍....
മനസ്സിന്റെ വിഭ്രാന്തികള്‍.....

3 comments:

  1. സ്നേഹം വേദനയാണോ?

    ReplyDelete
  2. സ്നേഹം വേദനയാണോ...........?
    സ്നേഹിക്കുന്നവരില്‍ നിന്ന് തിക്താനുഭങ്ങള്‍ ഉണ്ടാകുമ്പോള്‍
    അത് വേദനക്ക് കാരണമാകുന്നു....
    എന്ന് കരുതി സ്നേഹിക്കാതിരിക്കാന്‍ ആവില്ലല്ലോ......
    സ്നേഹത്തെ കുറിച്ചുള്ള ഈ കാഴ്ചപ്പാട് നന്നായിട്ടുണ്ട്...........
    ആര്‍ദ്രതയുള്ള മനസ്സിന് സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല...

    ReplyDelete
  3. snehikkpetunnavarute site vazhiyanu (orkut) evite ethiyath.. ethiyappol kandth snehathe kurichoru postum.. nnnayi.. snehm orikkalum nishedhikknavatha vikaramanu.. nalloru souhrudam agrahikkunnu.. oppam thutarnnum nannayi ezhuthan asamsakal..

    sorry mamalayma typing entho problem.. athukonda ee manglish.. kshamikkuka

    ReplyDelete